Hadiya's Father Ashokan's Reaction
സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. കോടതി ഉത്തരവ് തന്‍റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഐഎ അന്വേഷണം തുടരണമെന്ന കോടതി വിധി കുടുംബം സ്വീകരിച്ചിരുന്ന നിലപാടുകളുടെ വിജയമാണ്. താന്‍ വീട്ടുതടങ്കലില്‍ ആയിരുന്നു എന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍. കോടതിയുടെ നിര്‍ദേശമില്ലാതെ ഷെഫിന്‍ ജഹാന് അവളെ കാണാന്‍ കഴിയില്ല. വഴിയേ പോകുന്നവരെ സന്ദർശകരെന്ന് പറയാനാവില്ല. അത്തരക്കാര്‍ക്ക് ഹാദിയയെ കാണാന്‍ സാധിക്കില്ല. ഭർത്താവിന്‍റെ സ്ഥാനം കോടതി കൊടുക്കാത്തത് കൊണ്ട് ഷെഫിന്‍ ജഹാന് ഹാദിയയെ കാണാനാകില്ല. മകളുടെ പഠനം മുടങ്ങിയെന്ന ദുഃഖത്തിലായിരുന്നു താൻ. ഇതുവരെയുള്ള നിയമപോരാട്ടത്തിൽ താനാണ് വിജയിച്ചത്. മകൾക്ക് ഇരുമ്പു കവചമാണ് താൻ തീർത്തു നൽകിയതെന്നും അശോകൻ പറഞ്ഞു. സുപ്രീംകോടതി നല്ലതു മാത്രമാണ് ചെയ്തതെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലേക്ക് പോകാൻ പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാദിയയുടെ മാതാപിതാക്കൾ.